

ssX¸qb atlmÕhw
തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം. താരകാസുരന്റെ ചെയ്തികളിൽ നിന്നും സുബ്രഹ്മണ്യൻ ലോകത്തെ രക്ഷിച്ച നാളാണിത്.
സുബ്രഹ്മണ്യ സ്വാമിക്ക് ഷഷ്ഠി പോലെ പ്രധാനപ്പെട്ട ദിനമാണ് ഇത്.
സാക്ഷാൽ പരമശിവന്റെ പുത്രനായ സുബ്രഹ്മണ്യന്റെ ജന്മ ദിവസമായ മകരമാസത്തിലെ പൂയംനാൾ ( തൈപ്പൂയം)
തമ്പുരാൻകുന്ന് ക്ഷേത്രത്തിൽ പ്രധാന ഉത്സവമായി ആഘോഷിക്കുന്നു.
തൈപൂയ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന തൃക്കൊടിയേറ്റിനുള്ള കൊടി കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും മേൽശാന്തി ഭദ്രദീപം കൊളുത്തി ശ്രീ മഹാദേവന്റെ അനുഗ്രഹാശിസ്സുകളോടെ രഥഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. തുടർന്ന്
തൃക്കൊടിയേറ്റോടു കൂടി തുടക്കം കുറിക്കുന്ന തൈപ്പൂയ മഹോത്സവം കൊടിഘോഷയാത്ര, ഗജപൂജ , ആനയൂട്ട്, മാതൃപൂജ, കാർത്തിക പൊങ്കാല , രഥോത്സവം, കാവടി പൂജ, കാവടി അഭിഷേകം,, തിരു എഴുന്നള്ളത്ത്, എന്നീ ചടങ്ങുകൾക്ക് ശേഷം ആറാട്ടോടു കൂടി സമാപിക്കുന്നു. തൃക്കൊടിയേറ്റു മുതൽ ആറാട്ടുമഹോത്സവം വരെ എല്ലാ ദിവസവും വൈകിട്ട് '8' മണിക്ക് തമ്പുരാൻകുന്നിലപ്പന്റെ 'പൊന്നൂഞ്ഞാലാട്ടം' നടത്തപ്പെടുന്നു.

cYtLmjbm{X

B\bq«v

Xrs¡mSntbäv

Bdm«v

Fgp¶Å¯v
