

alminhcm{Xn
ശിവരാത്രി ദിവസം ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധനയും, പൂജകളും നടത്താറുണ്ട് .
പാൽ, ഇളനീർ, പനിനീർ / തൈര്, നെയ്യ്, തേൻ, എണ്ണ, കരിമ്പിൻനീര്, കളഭം / ഭസ്മം തുടങ്ങിയവ ഉപയോഗിച്ചുള്ള അഷ്ടാഭിഷേകം ഏറെ പ്രസിദ്ധമാണ് ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന സൂര്യപൊങ്കാല മറ്റൊരു പ്രേത്യേകതയാണ്. ഭക്തർ ശിവരാത്രി വൃതനിഷ്ഠകൾ പാലിച്ച് പൊങ്കാല നിവേദ്യം തയ്യാറാക്കി ആദിത്യ ഭഗവാന് സമർപ്പിക്കുന്ന ചടങ്ങാണ് സൂര്യ പൊങ്കാല
അഖണ്ഡനാമജപം, ശിവപുരാണ പാരായണം, 108 കൂവളത്തില സമർപ്പണം, അന്നദാനം, ഭജന,പാൽ,പനിനീർ ,ഭസ്മം, ഇളനീർ എന്നിവകൊണ്ടുള്ള അഭിഷേകം എന്നിവയും നടത്തപ്പെടുന്നു.വ്യക്തിക്കും കുടുംബത്തിനും ശാന്തിയും ആനന്ദവും സമഭാവനയും കൈവരിക്കാൻ ശിവരാത്രിഅനുഷ്ഠാനത്തിലൂടെ സാധിക്കും.ശിവരാത്രിദിവസം പഞ്ചാക്ഷരി മന്ത്രങ്ങളാൽ ഭഗവാനെ സ്തുതിച്ച് ക്ഷേത്ര ദർശനം നടത്തിയാൽ സകല പാപങ്ങളിൽ നിന്നും മോക്ഷം നേടുകയും സർവ്വ ഐശ്വര്യങ്ങളും വന്നുചേരുകയും ചെയ്യും
inhcm{Xn {hXw
ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നാള്‍ അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ.
ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപ്പോള്‍ ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. (അങ്ങനെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത് എന്നാണ് വിശ്വാസം.) അന്ന് പാർവതിദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്ടെ ഓര്‍മക്കായാണ് നമ്മള്‍ ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.
പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.
ശിവരാത്രിയുടെ തലേന്നാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം.
ശിവരാത്രി എങ്ങനെയാണ് ആചരിക്കപ്പെടെണ്ടത് ?
ശിവരാത്രിക്ക് വ്രതമാണ് പ്രധാനം
“ശിവസ്യ പ്രിയാ രാത്രിര്യസ്മിന്‍
വ്രതെ അംഗത്വേന വിഹിതാ
തദ്വ്രതം ശിവരാത്ര്യാഖ്യം ”
(കാല മാധവം-മാധാവാചാര്യന്‍)
വ്രതത്തോട് കൂടി ഉപവാസവും ജാഗരണവും വേണം ..
എന്താണ് വ്രതം?
“അനശനം വ്രതമുച്യതെ” .
അശിക്കാതിരിക്കല്‍ അതായത് ആഹരിക്കാതിരിക്കല്‍ ആണ് വ്രതം എന്ന് സാമാന്യലക്ഷണം.
വായിലൂടെ ആഹരിക്കല്‍ മാത്രമല്ല വിവക്ഷ ….
കണ്ണ് , മൂക്ക്, നാക്ക്, ത്വക്ക് ,ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയും ഉള്ള അനശനം എന്ന് അര്‍ത്ഥം എടുക്കണം.
തീരെ ആഹാരം വര്‍ജിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ ഇഷ്ടാനിഷ്ടങ്ങള്‍ വിവേചിച്ചു ഇഷ്ടങ്ങളെ നിയന്ത്രിക്കുകയെന്കിലും വേണം.
വ്രതത്തോട് ചേര്‍ന്ന് വരുന്ന അംഗമാണ് “ഉപവാസം
“ഉപ സമീപേ യോ വാസ: ജീവാത്മപരമാത്മനോ: ”
ജീവാത്മ പരമാത്മാക്കളുടെ സമീപാവസ്ഥയാണ് ഉപവാസം…. ഇവിടെ ഭക്തന്മാരുടെ ക്ഷേത്രോപവാസം ആണ് സാമാന്യേന സ്വീകാര്യം.
വ്രതത്തോട് ചേര്‍ന്ന് വരുന്ന മറ്റൊരംഗമാണ് ജാഗരണം
ഉണര്‍ന്നിരിക്കല്‍ എന്നാണ് സാമാന്യമായ അര്‍ത്ഥം .
വ്രതം ,ഉപവാസം തുടങ്ങിയവയുമായി മുന്നോട്ടു പോകുമ്പോള്‍ ആലസ്യം, നിദ്ര തുടങ്ങിയവ ഉണ്ടാകാന്‍ ഇടയുണ്ട് . ഇവയെ അതിജീവിച്ചു ഏക കേന്ദ്രീകൃതമായ ഉണര്‍വോടെ ഇരിക്കല്‍ ആണ് ജാഗരണം .

]cainh³
പ്രധാനപ്പെട്ട ദിവസം - തിങ്കൾ
ശിവൻ എന്ന അർത്ഥം - മംഗളം,ഐശ്വര്യം, നന്മ, പൂർണത
പഞ്ചാക്ഷരീ മന്ത്രം - നമ : ശിവായ
ആഭരണം - വാസുകി
അന്ഗരാഗം - ഭസ്മം
ഇഷ്ടപ്പെട്ട പൂവ് - എരിക്ക്, കൂവളം
പ്രധാന വ്രതങ്ങൾ - തിങ്കളാഴ്ച , തിരുവാതിര, പ്രദോഷം, ശിവരാത്രി
വാഹനം - കാള
പ്രധാന ആയുധം - ത്രിശൂലം
പ്രധാന ഭൂതഗണം - നന്ദി
സർവ്വലോക ഗുരു ഭാവം - ദക്ഷിണാ മൂർത്തി
സംഹാര ഭാവം - നടരാജ
രോഗ രക്ഷ ഭാവം - വൈദീശ്വര
ആരാധനാ ഭാവം - ലിന്ഗ
പ്രധാന അഭിഷേകം - ക്ഷീരം, ജലം
പ്രധാന ഹോമം - മ്യത്യുഞ്ജയ
മൂലമന്ത്രം - ഓം നമ: ശിവായ
ശിവജsയുടെ പേര് - കപർദും
_neymãIw
ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രയായുധം |
ത്രിജന്മപാപസംഹാരമേകബില്വം ശിവാര്പ്പണം ||൧||
ത്രിശാഖൈര്ബില്വപത്രൈശ്ച ഹ്യച്ഛിദ്രൈഃ കോമളൈഃ ശുഭൈഃ |
ശിവപൂജാം കരിഷ്യാമി ഹ്യേകബില്വം ശിവാര്പ്പണം ||൨||
അഖണ്ഡബില്വപത്രേണ പൂജിതേ നന്ദികേശ്വരേ |
ശുധ്യന്തി സര്വപാപേഭ്യോ ഹ്യേകബില്വം ശിവാര്പ്പണം ||൩||
ശാലിഗ്രാമശിലാമേകാം വിപ്രാണാം ജാതു അര്പ്പയേത് |
സോമയജ്ഞമഹാപുണ്യം ഹ്യേകബില്വം ശിവാര്പ്പണം ||൪||
ദന്തികോടിസഹസ്രാണി അശ്വമേധശതാനി ച |
കോടികന്യാമഹാദാനം ഹ്യേകബില്വം ശിവാര്പ്പണം ||൫||
ലക്ഷ്മ്യാഃസ്തനത ഉത്പന്നം മഹാദേവസ്യ ച പ്രിയം |
ബില്വവൃക്ഷം പ്രയച്ഛാമി ഹ്യേകബില്വം ശിവാര്പ്പണം ||൬||
ദര്ശനം ബില്വവൃക്ഷസ്യ സ്പര്ശനം പാപനാശനം |
അഘോരപാപസംഹാരം ഹ്യേകബില്വം ശിവാര്പ്പണം ||൭||
മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണുരൂപിണേ |
അഗ്രതഃ ശിവരൂപായ ഹ്യേകബില്വം ശിവാര്പ്പണം ||൮||
ബില്വാഷ്ടകമിദം പുണ്യം യഃ പഠേച്ഛിവസന്നിധൗ |
സര്വപാപവിനിര്മുക്തഃ ശിവലൊകമവാപ്നുയാത് ||൯||
inhmãIw
ശിവ അഷ്ടകം പ്രഭും പ്രാണനാഥം
വിഭും വിശ്വനാഥം ജഗന്നാഥനാഥം സദാനന്ദഭാജം |
ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം ശിവം ശങ്കരം ശംഭുമീശാനമീഡേ ||൧||
ഗലേ രുണ്ഡമാലം തനൗ സര്പജാലം മഹാകാലകാലം ഗണേശാധിപാലം |
ജടാജൂടഗംഗോത്തരംഗൈര്വിശാലം ശിവം ശങ്കരം ശംഭുമീശാനമീഡേ ||൨||
മുദാമാകരം മണ്ഡനം മണ്ഡയന്തം മഹാമണ്ഡലം ഭസ്മഭൂഷാധരം തം |
അനാദിം ഹ്യപാരം മഹാമോഹമാരം ശിവം ശങ്കരം ശംഭുമീശാനമീഡേ ||൩||
തടാധോനിവാസം മഹാട്ടാട്ടഹാസം മഹാപാപനാശം സദാ സുപ്രകാശം |
ഗിരീശം ഗണേശം സുരേശം മഹേശം ശിവം ശങ്കരം ശംഭുമീശാനമീഡേ ||൪|
ഗിരീന്ദ്രാത്മജാസംഗൃഹീതാര്ധദേഹം ഗിരൗ സംസ്ഥിതം സര്വദാ സന്നിഗേഹം |
പരബ്രഹ്മ ബ്രഹ്മാദിഭിര്വന്ദ്യമാനം ശിവം ശങ്കരം ശംഭുമീശാനമീഡേ ||൫||
കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാംഭോജനമ്രായ കാമം ദദാനം |
ബലീവര്ദയാനം സുരാണാം പ്രധാനം ശിവം ശങ്കരം ശംഭുമീശാനമീഡേ ||൬||
ശരച്ചന്ദ്രഗാത്രം ഗുണാനന്ദപാത്രം ത്രിനേത്രം പവിത്രം ധനേശസ്യ മിത്രം |
അപര്ണാകളത്രം ചരിത്രം വിചിത്രം ശിവം ശങ്കരം ശംഭുമീശാനമീഡേ ||൭||
ഹരം സര്പഹാരം ചിതാഭൂവിഹാരം ഭവം വേദസാരം സദാ നിര്വികാരം |
ശ്മശാനേ വസന്തം മനോജം ദഹന്തം ശിവം ശങ്കരം ശംഭുമീശാനമീഡേ ||൮||
സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ പഠേത്സര്വദാ ഭര്ഗഭാവാനുരക്തഃ |
സ പുത്രം ധനം ധാന്യമിത്രം കളത്രം വിചിത്രൈഃ സമാരാദ്യ മോക്ഷം പ്രയാതി ||൯||
inh]©m£cn a{´w
ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം
നാഗേന്ദ്രഹാരായ തൃലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ ന കാരായ നമഃ ശിവായ
മന്താകിനി സലില ചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമതനാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്‌മൈ മ കാരായ നമഃ ശിവായ
ശിവായ ഗൗരി വദനബ്ജ ബ്രിന്ദ
സൂര്യയാ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ
വസിഷ്ഠ കുംഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ
തസ്മൈ വ കാരായ നമഃ ശിവായ
യജ്ഞസ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ