
hmÀjntImÕhw

എല്ലാ വർഷവും ചിങ്ങം 6 ന് വാർഷികോത്സവം വിശേഷാൽ പൂജകളോടെ ഭഗവത് സന്നിധിയിൽ നടത്തപ്പെടുന്നു. സഹസ്രകലശവും , സുബ്രഹ്മണ്യസഹസ്ര നാമാർച്ചനയുമാണ് പ്രധാന ചടങ്ങുകൾ. കലിയുഗത്തിൽ വർദ്ധിച്ചുവരുന്ന രോഗദുരിതങ്ങളും ,പ്രകൃതിക്ഷോഭങ്ങളും,അപമൃത്യുകളും തടയുവാൻ ഈശ്വരചൈതന്യം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അപ്രകാരം ക്ഷേത്രത്തിലെ ദേവന്റെ ചൈതന്യം വർദ്ധിപ്പിക്കുവാൻ വേണ്ടി നടത്തപ്പെടുന്ന ഒരു മഹത്കർമ്മമാണ് "സഹസ്രകലശം."
" സഹസ്രകലശം" താന്ത്രികവേദങ്ങളും ആഗമശാസ്ത്രങ്ങളും അനുസരിച്ച് ദേവനു നൽകുന്ന വഴിയാണ്. എല്ലാ ദിവ്യാത്മാക്കളേയും അവരുടെ പരിപാവനമായ ധൂപത്തിന്റെ രൂപത്തിലും അമൂല്യങ്ങളും അർദ്ധമൂല്യമുള്ളവയുമായ കല്ലുകളായും , ഏഴു സമുദ്രങ്ങളായും, പുണ്യനദികളായും, സ്വർണ്ണം, വെളളി, ചെമ്പ് എന്നിവയിലുള്ള പവിത്ര കലശങ്ങളിൽ ആവാഹിക്കുന്ന പാവനകർമ്മമാണിത്.
ഭാരതത്തിലെ പുണ്യനദികളിൽ നിന്നും(സിന്ധു,ഗംഗ,യമുന,ബ്രഹ്‌മപുത്ര,കൃഷ്ണ,നർമ്മദ,കാവേരി) മഹാസമുദ്രങ്ങളിൽ നിന്നുള്ള ജലവും ,പുണ്യക്ഷേത്രങ്ങളായ കാശി, രാമേശ്വരം, പഴനി എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥജലവും സംഭരിച്ച് ബ്രഹ്മശ്രീ.മുരുകാനന്ദസ്വാമികളുടെ നേതൃത്വത്തിൽ ബ്രാഹ്‌മണശ്രേഷ്ഠമാരുടെ കാർമികത്വത്തിൽ തമ്പുരാൻകുന്നിലപ്പന്റെ തിരുസന്നിധിയിൽ വച്ച് നടത്തപ്പെടുന്ന സഹസ്രകലശത്തിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് ആയുരാരോഗ്യസൗഖ്യവും , സമ്പൽസമൃദ്ധിയും, സർവ്വൈശ്വര്യങ്ങളും ലഭ്യമാകും.


